ന്യൂഡൽഹി: അനധികൃതമായി മദ്യം വിതരണം ചെയ്ത മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. ദരിയാപൂർ സ്വദേശി ജിതേന്ദർ, സോണിപട്ട് സ്വദേശി അമിത്ത്(29), ജഹാംഗീർപുരി സ്വദേശി ദിനേശ് പാൽ(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ദ്വാരക ജില്ലയിലെ ദരിയാപൂരിൽ പട്രോളിംഗ് നടത്തുന്നതിനിടെ അനധികൃതമായി കാറിൽ കടത്തിയ 20 പെട്ടി മദ്യമാണ് ജിതേന്ദറിന്‍റെ പക്കൽ നിന്നും പിടിക്കൂടിയത്. ബഹദൂർഗഡിൽ നിന്നും കൊണ്ടുവന്ന മദ്യം ഡൽഹിയിലേക്ക് കടത്തുകയായിരുന്നു ഇയാൾ. സിങ്കു അതിർത്തിക്ക് സമീപം 17 പെട്ടി മദ്യവുമായി സോണിപട്ട് സ്വദേശി അമിത്തിന പിടിക്കൂടി. ഇയാളുടെ പക്കൽ കർഫ്യൂ പാസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു സംഭവത്തിൽ ഹരിയാന ഭാഗത്ത് നിന്ന് സിങ്കു അതിർത്തിയിലേക്ക് വന്ന ദിനേശ് പാലിന്‍റെ കാർ പൊലീസ് കൈ കാണിച്ചിട്ട് നിർത്താത്തതിനെ തുടർന്ന് ബാരിക്കേഡ് കാറിനു മുന്നിലേക്ക് തള്ളിയിട്ട് കാർ നിർത്തി. കാറിൽ നിന്നും ആറ് പെട്ടി അനധികൃത മദ്യം പിടിക്കൂടി.