റാഞ്ചി: ജാർഖണ്ഡിൽ മൂന്ന് കൊവിഡ് 19 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 17 ആയി. ഒരാൾ ഹിന്ദ്‌പിരിയില്‍ നിന്നും മറ്റ് രണ്ട് പേർ കോഡെർമ, ഹസാരിബാഗ് ജില്ലകളിൽ നിന്നുള്ളവരാണ്. ബൊക്കാരോ ജില്ലയിൽ ആറ്, റാഞ്ചിയിൽ എട്ട്, ഹസാരിബാഗ് രണ്ട്, കോഡെർമ ഒന്ന് എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ബൊക്കാരോയിലെ സദാം സ്വദേശിയായ 72 കാരൻ കൊവിഡ് വൈറസ് ബാധിച്ച് ബുധനാഴ്ച മരിച്ചു. മാർച്ച് 31ന് 22 കാരിയായ മലേഷ്യൻ യുവതിക്കാണ് ജാർഖണ്ഡിൽ ആദ്യ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.
ജാർഖണ്ഡിൽ മൂന്ന് കൊവിഡ് 19 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ഇതോടെ ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 17 ആയി