റായ്‌പൂർ: ചത്തീസ്‌ഗഡിൽ കവർധയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ പാമ്പ് കടിയേറ്റ് മരിച്ചു. ഗൃഹനാഥനായ ഗഞ്ചാ ബായ്, മക്കൾ സമയ് ലാൽ, സന്ദീപ് എന്നിവരാണ് മരിച്ചത്. രാത്രിയിലായിരുന്നു സംഭവം. ഗഞ്ചാ ബായുടെ ഭാര്യ, രാത്രിയിൽ കാലുകൾക്ക് സമീപം എന്തോ ചലിക്കുന്നതായി അനുഭവപ്പെട്ട് ഉറക്കമുണർന്നപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് അബോധാവസ്ഥയിലായിരുന്ന ഭർത്താവിനെയും മക്കളെയും നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് മൂന്ന് പേരും മരിക്കുകയായിരുന്നു.
ചത്തീസ്‌ഗഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ പാമ്പ് കടിയേറ്റ് മരിച്ചു - പാമ്പ് കടിയേറ്റ് മരിച്ചു
ഗൃഹനാഥനായ ഗഞ്ചാ ബായ്, മക്കൾ സമയ് ലാൽ, സന്ദീപ് എന്നിവരാണ് മരിച്ചത്