ETV Bharat / bharat

മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 44,582 ആയി - മുംബൈ

63 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 27 കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്

മഹാരാഷ്ട്ര  ആകെ കൊവിഡ് കേസുകളുടെ എണ്ണം  മുംബൈ  coronavirus cases found in Maha
മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 44,582 ആയി
author img

By

Published : May 23, 2020, 12:02 AM IST

മുംബൈ: മഹാരാഷ്ട്രയിൽ 2,940 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 44,582 ആയതായി അധികൃതര്‍ അറിയിച്ചു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ കണക്കനുസരിച്ച് 1,751 പുതിയ കേസുകൾ സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ റിപ്പോര്‍ട്ട് ചെയ്തു. 63 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 27 കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. സംസ്ഥാനത്ത് ആകെ 1,517 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. 857 രോഗികൾ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 12,583 ആയി.

63 മരണങ്ങളിൽ 27 എണ്ണം മുംബൈയിൽ നിന്നും, ഒമ്പതെണ്ണം പുനെയിൽ നിന്നും, എട്ട് കേസുകൾ ജൽഗാവിൽ നിന്നും, അഞ്ച് കേസുകൾ സോളാപൂരിൽ നിന്നും, മൂന്നെണ്ണം വാസായി-വിരാറിൽ നിന്നും, മൂന്ന് എണ്ണം ഔറംഗബാദ് നഗരത്തിൽ നിന്നും, സതാരയിൽ നിന്ന് രണ്ടും, മലേഗാവ്, താനെ, കല്യാൺ-ഡൊംബിവാലി, ഉൽഹാസ്നഗർ, പൻ‌വേൽ, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിൽ മാത്രം ഇതുവരെ 27,251 കേസുകളും 909 കൊവിഡ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് 1,949 നിയന്ത്രിത മേഖലകളാണ് ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.