ETV Bharat / bharat

മാര്‍ച്ച് നാല് വരെ 29 കൊവിഡ്19 കേസുകള്‍ റിപ്പോർട്ട് ചെയ്തു:മന്ത്രി ഹര്‍ഷ്‌വര്‍ധന്‍ - covid 19

വിദേശത്ത് നിന്നുമെത്തുന്ന മുഴുവന്‍ പേരെയും വിമാനത്താവളങ്ങളില്‍ പരിശോധനക്ക് വിധേയരാക്കും.

കൊവിഡ് 19  കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍  കേന്ദ്ര ആരോഗ്യമന്ത്രി  harshvardhan  coronavirus  ലോകാരോഗ്യസംഘടന  കൊറോണ വൈറസ്  covid 19
കൊവിഡ് 19; മാര്‍ച്ച് നാല് വരെ 29 കേസുകളെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍
author img

By

Published : Mar 5, 2020, 2:31 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് മാര്‍ച്ച് നാല് വരെ കൊവിഡ് 19 ബാധിച്ച 29 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ്‌വര്‍ധന്‍. ദിവസേന സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു.

കൊവിഡ് 19; മാര്‍ച്ച് നാല് വരെ 29 കേസുകളെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിന് മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ ജനുവരി 17 മുതല്‍ കൊവിഡ് 19നുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാന്‍ ആരംഭിച്ചിരുന്നു. ഐക്യരാഷ്‌ട്രസംഘടനാ പ്രതിനിധികളുടെപ്പെടെ വിദേശത്ത് നിന്നുമെത്തുന്ന മുഴുവന്‍ പേരെയും വിമാനത്താവളങ്ങളില്‍ പരിശോധനക്ക് വിധേയരാക്കും.

ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാന അതിര്‍ത്തികളില്‍ പ്രത്യേക സംഘത്തിന്‍റെ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരും കേന്ദ്ര സര്‍ക്കാരിന്‍റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഹെല്‍പ്‌ ലൈന്‍ നമ്പറിലേക്ക് 9,200ലധികം കോളുകൾ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.