ചെന്നൈ: തമിഴ്‌നാട്ടില്‍ 2,511 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 31 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതേവരെ രോഗം ബാധിച്ചവരുടെ എണ്ണം 7,24,522 ആയി ഉയര്‍ന്നു. 11,122 പേരാണ് മരിച്ചത്.
3,848 പേര്‍ ശനിയാഴ്‌ച രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതേവരെ രോഗമുക്തരായവരുടെ എണ്ണം 6,91,236 ആയി ഉയര്‍ന്നു. നിലവില്‍ 22,164 പേര്‍ സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.