ചണ്ഡിഗഡ്: 14 ഇറ്റാലിയൻ പൗരന്മാരടക്കം 251 കൊവിഡ് 19 കേസുകൾ ഹരിയാനയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട ദൈനംദിന ആരോഗ്യ ബുള്ളറ്റിൻ പ്രകാരം ആകെ 141 രോഗികളെ ഡിസ്ചാർജ് ചെയ്തു. രണ്ട് മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം തിങ്കളാഴ്ച 17,656 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിൽ 14,255 സജീവ കേസുകളും 2,842 രോഗം ഭേദമായവരും ഉൾപ്പെടും.