മുംബൈ: രാജ്യത്തൊട്ടാകെയുള്ള ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 25 ലക്ഷം കോടി രൂപ ചിലവഴിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സകോലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെഅഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 3.5 ലക്ഷം കോടി രൂപ ജലസംരക്ഷണത്തിനും കെട്ടിട നിർമാണത്തിനും വിനിയോഗിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കൂടുതൽ ശ്രദ്ധ നേടി തുടങ്ങിയിരിക്കുന്നു. ഗ്രാമപാതകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വരും വർഷങ്ങളിൽ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 25 ലക്ഷം കോടി രൂപ ചെലവഴിക്കും. വിളകൾക്കായി ആധുനിക സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനും ഈ പണം ഉപയോഗിക്കും. നിലവിലെ സ്ഥിതിഗതികൾ മാറുമെന്നും കർഷകരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ജനകീയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി - undefined
അടിസ്ഥാന സൗകര്യ വികസനത്തിനായി 25 ലക്ഷം കോടി രൂപ ചിലവഴിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
![ജനകീയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4741214-thumbnail-3x2-modi.jpg?imwidth=3840)

Conclusion: