ശ്രീനഗർ: ജമ്മു കശ്മീരിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജമ്മു കശ്മീരിലെ ആകെ കേസുകളുടെ എണ്ണം 861ആയി. പുതിയ കേസുകളിൽ ഒരു നഴ്‌സും നേരത്തെ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരും ഉൾപ്പെടുന്നു. പുതിയ കേസുകളിൽ 23 എണ്ണം കശ്മീരിലും രണ്ടെണ്ണം ജമ്മുവിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ കേസുകളിൽ 790 എണ്ണം കശ്മീരിലും 71 കേസുകൾ ജമ്മുവിലുമാണെന്ന് ശ്രീനഗറിലെ ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ കൊവിഡ് -19 നോഡൽ ഓഫീസർ ഡോ. സലിം ഖാൻ പറഞ്ഞു. കശ്മീരിൽ 454ഉം ജമ്മുവിൽ 15 ഉം ഉൾപ്പെടെ 469 സജീവ കേസുകളാണ് നിലവിൽ ഉള്ളത്. 383 പേർ വൈറസിൽ നിന്ന് മുക്തി നേടി. ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ജമ്മു കശ്മീർ
ജമ്മു കശ്മീരിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 861 ആയി. പുതിയ കേസുകളിൽ ഒരു നഴ്‌സും നേരത്തെ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരും ഉള്‍പ്പെടുന്നു