മുംബൈ: മഹാരാഷ്‌ട്രയിൽ പുതിയ 2347 കൊവിഡ് കേസുകളും 63 മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 33053 ആയി. അതേ സമയം സംസ്ഥാനത്ത് 600ഓളം പേർ രോഗമുക്തരായി. മുംബൈയിൽ മാത്രമായി 1571 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 19,967 ആയി. മുംബൈയിൽ 38 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
അതേ സമയം ധാരാവിയിൽ 44 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ധാരാവിയിലെ കൊവിഡ് രോഗികളുടെ എണ്ണം1242 ആയി.