ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് 233 പേര്‍ മര്‍ദനത്തിരയായതായി റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം അസമിലും ജാര്‍ഖണ്ഡിലുമായാണ് ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇരു സംസ്ഥാനങ്ങളിലും കൂടി 37 പേര്‍ വീതം രാജ്യദ്രോഹകുറ്റമാരോപിക്കപ്പെട്ട് ആക്രമണത്തിനിരയായി. ഹരിയാനയില്‍ 29 പേരാണ് രാജ്യദ്രോഹകുറ്റമാരോപിച്ച് ആക്രമണത്തിനിരയായത്. കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ രേഖാമൂലം അറിയിച്ച കണക്കുകളാണിത്.
രാജ്യത്ത് 2018 ൽ 70 പേർക്കും 2017 ൽ 51 പേർക്കും 2016 ൽ 35 പേർക്കും 2015ല്‍ 30 പേര്‍ക്കും 2014ല്‍ 47 പേര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആക്രമണം ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.