ഹൈദരാബാദ്: മഹാരാഷ്‌ട്രയില്‍ നിന്നും നിന്നും തമിഴ്‌നാട്ടിലേക്ക് കാല്‍നടയായി യാത്ര തിരിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് നാമക്കല്‍ സ്വദേശിയായ ബാല സുബ്രഹ്മണി ലോഗേഷാണ് (23) മരിച്ചത്. ഇയാൾ അടക്കം 26 പേരടങ്ങുന്ന സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. ഹൈദരബാദിൽ വച്ചാണ് ഇയാള്‍ മരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ നാഗ്‌പൂരില്‍ നിന്ന് കാൽനടയായി യാത്ര ചെയ്യുകയായിരുന്നെന്നും ഹൈദരബാദിലെ ഷെൽറ്റര്‍ഹോമിൽ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ലോഗേഷ് മരിച്ചതെന്നും ഇയാളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്നും സാമൂഹിക പ്രവർത്തകനായ ഹരീഷ് ദംഗ പറഞ്ഞു.