ന്യൂഡല്‍ഹി : അനജ് മന്തിയിലുണ്ടായ തീപിടിത്തം ഓര്‍മ്മപ്പെടുത്തുന്നത് 22 വര്‍ഷം മുമ്പ് സമാനമായി ഉപഹാര്‍ തിയേറ്ററില്‍ നടന്ന തീപിടിത്തമാണ്. 1997 ജൂൺ 13നാണ് തലസ്ഥാനത്തെ നടുക്കിയ ഏറ്റവും വലിയ തീപിടിത്തമുണ്ടായത്. ഉപഹാര്‍ തിയേറ്ററിലുണ്ടായ തീപിടിത്തം 53 പേരുടെ ജീവനെടുത്തു. 22 വര്‍ഷത്തിനുശേഷം അനജ് മന്തിയില്‍ തീപിടിത്തതില്‍ 59 പേരുടെ ജീവനാണ് നഷ്‌ടപ്പെട്ടത്.
സിനിമ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കവെയാണ് തീയേറ്ററില്‍ സ്ഥാപിച്ച രണ്ട് ട്രാന്‍സ്‌ഫോമറുകള്‍ക്ക് തീ പിടിച്ചത്. ട്രാന്‍സ്‌ഫോമറുകളുടെ ഉള്ളില്‍ നിന്ന് പുക വരുന്നത് കണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമ്പോഴേക്കും തീ പടര്‍ന്ന് പിടിച്ചിരുന്നു. ഞായറാഴ്‌ച രാവിലെ 4:30നാണ് അനജ് മന്തി പ്രദേശത്ത് തീപിടിച്ചത്. കെട്ടിട നിര്‍മ്മാണത്തിലുണ്ടായ പിഴവും പുറത്തക്ക് കടക്കാന്‍ ശരിയായ വഴി സൗകര്യം ഇല്ലാതിരുന്നതും അപകടത്തിന്‍റെ തീവ്രത കൂട്ടിയെന്ന് ഡല്‍ഹി ഫയര്‍ സേഫ്‌റ്റി വിഭാഗം പറഞ്ഞു.