ന്യൂഡല്‍ഹി: കൊവിഡ് മരുന്ന് ആവശ്യപ്പെട്ട് 22 രാജ്യങ്ങള്‍ ഇന്ത്യയ്‌ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധൻ. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് ആരോഗ്യമന്ത്രിയുടെ പരാമര്‍ശം. ഇതില്‍ 15 രാജ്യങ്ങള്‍ മരുന്ന് നല്‍കി കഴിഞ്ഞു. സഹായമായും, കോണ്‍ട്രാക്ട് വ്യവസ്ഥയിലും മരുന്ന് കൈമാറുന്നുണ്ട്. സഹായമായി 56 ലക്ഷം ഡോസ് മരുന്നുകളും. കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ 105 ലക്ഷം ഡോസ് മരുന്നുകളും വിതരണം ചെയ്‌തിട്ടുണ്ടെന്ന് ഹര്‍ഷവര്‍ധൻ വ്യക്തമാക്കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊവാക്‌സിൻ, കൊവിഷീല്‍ഡ് എന്നീ മരുന്നുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ത്യയോട് കൊവിഡ് മരുന്ന് ആവശ്യപ്പെട്ട് 22 രാജ്യങ്ങള്‍ - കൊവാക്‌സിൻ
15 രാജ്യങ്ങള്‍ക്കായി 1.5 കോടി ഡോസ് മരുന്ന് വിതരണം ചെയ്‌തു.