ലഖ്‌നൗ: ഉത്തർപ്രദേശിൽ 213 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,353 ആയി. ഇതുവരെ 2,444 പേർക്ക് രോഗം ഭേദമായി. 104 പേർ വൈറസ് ബാധിച്ച് മരിച്ചതായി മെഡിക്കൽ ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ 75 ജില്ലകളിൽ നിന്നാണ് 4,353 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 1,805 ആണ്.
സംസ്ഥാനത്തൊട്ടാകെയുള്ള ആളുകൾ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്‍റെ കൺട്രോൾ റൂം ഇതുവരെ 11,000 ത്തിലധികം ആളുകൾക്ക് ആരോഗ്യപരമായ ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3.72 ലക്ഷത്തിലധികം അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തിയിട്ടുണ്ടെന്നും അമിത് മോഹൻ പ്രസാദ് പറഞ്ഞു.