ETV Bharat / bharat

പഞ്ചാബില്‍ വിഷമദ്യം കഴിച്ച് 21 പേര്‍ മരിച്ചു; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

അമൃത്‌സര്‍, ഗുര്‍ദാസ്‌പൂര്‍, താണ്‍ താരന്‍ എന്നിവിടങ്ങളിലാണ് 21 പേര്‍ മരിച്ചത്.

ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി  അമരീന്ദര്‍ സിങ്  പഞ്ചാബ്  21 die in Punjab allegedly after drinking spurious liquor  spurious liquor  Punjab  പഞ്ചാബില്‍ വിഷമദ്യം കഴിച്ച് 21 പേര്‍ മരിച്ചു
പഞ്ചാബില്‍ വിഷമദ്യം കഴിച്ച് 21 പേര്‍ മരിച്ചു; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
author img

By

Published : Jul 31, 2020, 5:36 PM IST

ചണ്ഡീഗഢ്: പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ച് 21 പേര്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടിട്ടുണ്ട്. അമൃത്‌സര്‍, ഗുര്‍ദാസ്‌പൂര്‍, താണ്‍ താരന്‍ എന്നിവിടങ്ങളില്‍ വിഷമദ്യം കഴിച്ചെന്ന് സംശയിക്കുന്ന 21 പേരുടെ മരണവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. ജലന്ധര്‍ ഡിവിഷൻ കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണസംഘത്തില്‍ എസ്എസ്‌പിമാരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. തെറ്റ് ചെയ്‌തവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.

  • I have ordered a magisterial enquiry into suspected spurious liquor deaths in Amritsar, Gurdaspur and Tarn Taran. Commissioner, Jalandhar Division will conduct the enquiry and coordinate with concerned SSPs and other officers. Anyone found guilty will not be spared.

    — Capt.Amarinder Singh (@capt_amarinder) July 31, 2020 " class="align-text-top noRightClick twitterSection" data=" ">

ബുധനാഴ്‌ച രാത്രി മുതലാണ് മൂന്ന് ജില്ലകളിലായി മരണം റിപ്പോര്‍ട്ട് ചെയ്‌തു തുടങ്ങിയതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ജൂലായ് 29ന് അമൃത്‌സറിലെ മുച്ചാല്‍, താങ്ക്ര ഗ്രാമങ്ങളിലാണ് ആദ്യ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.