ചെന്നൈ: മധുരയ്‌ക്കടുത്ത് ഉസിലാംപെട്ടിയിൽ നിന്ന് 2,000 വർഷം പഴക്കമുള്ള തമിഴ് ശിലാലിഖിതം കണ്ടെത്തി. പുരാവസ്‌തു ഗവേഷകരായ ഗാന്ധിരാജൻ, ആസൈ തമ്പി, മ്യൂസിയം സംരക്ഷകൻ മരുധൂപണ്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലിഖിതങ്ങൾ തിരിച്ചറിഞ്ഞത്. സീലകാരിയമ്മൻ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ലിഖിതം കണ്ടെത്തിയത്.
ശിലയുടെയും ലിപിയുടെയും വ്യക്തമായ പഠനം നടത്തുമെന്ന് പുരാവസ്‌തു ഗവേഷകർ പറഞ്ഞു. തമിഴ്‌നാട്ടിൽ ഇതുവരെ 40 ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി തമിഴ് ലിഖിതങ്ങൾ ജൈന ഗുഹകളിലാണ് കാണപ്പെടുന്നത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഇത് കണ്ടെത്തിയിരുന്നു.