ബറേലി: ഇരുപത് ഭീകരരായ തടവുകാരെ ജമ്മു കശ്മീരില്‍ നിന്ന് ബറേലി ജില്ലാ ജയിലിലേക്ക് മാറ്റി. മുപ്പതോളം തടവുകാരെ ജമ്മുവില്‍ നിന്ന് ആഗ്രയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് വീണ്ടും തടവുകാരെ ജമ്മുവില്‍ നിന്ന് മാറ്റുന്നത്. വന്‍ സുരക്ഷയോടെയാണ് ഭീകരരെ ഇവിടെ നിന്ന് മാറ്റിയത്.
ഇതിന് പുറമെ ജയിലിനുള്ളിലും ഇവര്‍ക്ക് പ്രത്യേകം സുരക്ഷാസെല്ലുകള്‍ രൂപികരിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നീക്കം