ഹൈദരാബാദ്: പ്രതിദിനം 36 ലക്ഷം കർഷകരിൽ നിന്ന് വാങ്ങുന്ന പാലിന്‍റെ അളവിനെ ആശ്രയിച്ചാണ് അമുലിന്‍റെ മുഴുവൻ ബിസിനസും. എന്നാൽ, ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം 15 ശതമാനത്തിൽ കൂടുതൽ പാൽ ലഭിക്കുന്നുണ്ടെന്നാണ് ഡോ. ആർ.എസ് സോധി പറയുന്നത്. ഇതിന് കാരണം, ബേക്കറി ഉടമകളും മറ്റ് ചെറുകിയ വ്യാപാരങ്ങൾ നടത്തിയിരുന്നവരും അവയുടെ പ്രവർത്തനങ്ങൾ നിർത്തിയതും തുടർന്ന് കർഷകരിൽ നിന്ന് അമുലിന് പാൽ ലഭിക്കാൻ തുടങ്ങിയതുമാണ്.
ജീവനക്കാരുടെയും കർഷകരുടെയും സുരക്ഷ ഉറപ്പാക്കാൻ കമ്പനി വിവിധ സുരക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. കൊവിഡ് കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജീവനക്കാരെയും കൃഷിക്കാരെയും ബോധവൽക്കരിക്കുന്നതിനായി ഗുജറാത്തിനകത്തും പുറത്തുമുള്ള അമുലിന്‍റെ 18,500 ശേഖരണ കേന്ദ്രങ്ങളിൽ വലിയ ബാനറുകൾ സ്ഥാപിച്ചു. കൊവിഡ്-19 കാരണം ഡൽഹി, മുംബൈ, കൊൽക്കത്ത, ലക്‌നൗ എന്നിങ്ങനെയുള്ള മെട്രോ നഗരങ്ങളിൽ തൊഴിൽ സേനയെ ക്രമീകരിക്കുന്നതിൽ കമ്പനിക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.
ആളുകൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ പാലിന്‍റെയും പാൽ ഉൽപന്നങ്ങളുടെയും ആവശ്യകത വർധിച്ചു. നെയ്യ്, വെണ്ണ, ചീസ്, പനീർ തുടങ്ങിയവക്കായി 20 ശതമാനം വരെ ആവിശ്യം ഉയർന്നു. എന്നാൽ, ഇവ വിതരണം ചെയ്യുന്ന ജീവനക്കാരുടെ കുറവു മൂലം, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞ് തുടക്കത്തിൽ അമുൽ ഉല്‍പന്നങ്ങൾ ഓൺലൈനിൽ വിറ്റഴിക്കുന്നതിൽ ഇടിവുണ്ടായെന്ന് ഡോ. സോധി പറഞ്ഞു. ശേഷം, കൂടുതൽ ജീവനക്കാര്‍ ജോലി ചെയ്യാനുള്ള സന്നദ്ധതയുമായി മുന്നോട്ട് വന്നപ്പോൾ വിൽപനയും ക്രമാതീതമായി വർധിച്ചു. ഡോ. സോധി പറയുന്നത് അനുസരിച്ച്, കമ്പനിയുടെ ഓൺലൈൻ വിപണനം മുമ്പത്തേതിനേക്കാൾ 30 മുതൽ 40 ശതമാനം വരെ കൂടുതലാണ്.
നിലവില്‍, തൊഴിലാളികളുടെയും ജീവനക്കാരുടെയും സുരക്ഷ മാത്രമാണ് അമുലിന്‍റെ മാനേജിംഗ് ഡയറക്ടറുടെ ഏക ആശങ്ക. എങ്കിലും, നൂതന സാങ്കേതിക വിദ്യയും വിൽപനയിൽ നിർണായക പങ്ക് വഹിക്കുന്നതായി അമുൽ ഡയറക്‌ടർ പറയുന്നു. തൊണ്ണൂറുകളിലുണ്ടായ നിരോധനാജ്ഞയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ 2020ലെ ഈ ലോക്ക് ഡൗണിൽ സാങ്കേതിക വിദ്യ വിനിയോഗിച്ച് തൊഴിലാളികളുടെ എണ്ണം പരമാവധി പരിമിതിപ്പെടുത്താൻ സാധിച്ചു. ഉൽപാദന കേന്ദ്രങ്ങളിലുള്ള കർഷകരൊഴിച്ച് പലർക്കും വീട്ടിലിരുന്ന് ഇതിന്‍റെ ഭാഗമായി പ്രവർത്തിക്കാനുള്ള സൗകര്യം കൊവിഡ് ജാഗ്രതാ പ്രവർത്തനങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നതായും ഡോ. സോധി കൂട്ടിച്ചേർത്തു. പാലിന് നല്ല വില ലഭിക്കുന്നതിനാൽ കർഷകർ സംതൃപ്‌തരാണ്. കൂടുതൽ പണം നൽകാതെ ഉൽപന്നം ലഭിക്കുന്നത് വഴി ഉപഭോക്താക്കളും സന്തുഷ്‌ടരാണ് എന്നാണ് ഡോ. ആർ.എസ് സോധി വ്യക്തമാക്കുന്നത്.