ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് രണ്ട് വയസുകാരി മരിച്ചു. കസ്‌കഞ്ച് ജില്ലയിലെ ദന്‍സിങ്‌പൂര്‍ ഗ്രാമത്തിലെ സഞ്ചയ് ബാല്‍മികിയുടെ വീടിനാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. വീടിനുള്ളില്‍ കളിക്കുകയായിരുന്ന മകള്‍ മോണിക്കയാണ് പൊള്ളലേറ്റ് മരിച്ചത്. തീപിടിത്തം ഉണ്ടായ ഉടനെത്തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അഗ്‌നിശമന സേനാ സംഘം സംഭവസ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ വീടിന്‍റെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു.
ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് രണ്ടു വയസുകാരി മരിച്ചു - ഉത്തര്‍പ്രദേശില്‍ വീടിനുണ്ടായ തീപിടിത്തത്തില്‍ രണ്ടു വയസുകാരി മരിച്ചു
ദന്‍സിങ്‌പൂര്‍ ഗ്രാമത്തിലെ സഞ്ചയ് ബാല്‍മികിയുടെ വീടിനാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. വീടിനുള്ളില്‍ കളിക്കുകയായിരുന്ന മകള്‍ മോണിക്കയാണ് പൊള്ളലേറ്റ് മരിച്ചത്