ETV Bharat / bharat

അസമില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - അസം

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 37 ആയി

2 persons test positive for COVID-19 in Assam  total rises to 37  COVID-19  അസമില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു  കൊവിഡ് 19  അസം  കൊവിഡ് മഹാമാരി
അസമില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Apr 28, 2020, 10:41 PM IST

ഗുവാഹത്തി: അസമില്‍ 2 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 37 ആയി. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഗോലപാറ സ്വദേശിയ്‌ക്കും സല്‍മാറ ബോങ്കെയ്‌ഗണ്‍ സ്വദേശിയായ 16 വയസുള്ള പെണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. ഏപ്രില്‍ 16ന് മൊറിഗോണ്‍ ജില്ലയില്‍ നിന്നും 2 പേര്‍ക്ക് കൂടി കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മാര്‍ച്ച് 31 നാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. കാന്‍സര്‍ രോഗിയായ ഇദ്ദേഹം ഇപ്പോഴും സില്‍ചാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. അസമില്‍ നിന്നും ഇതുവരെ 8117 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.