ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ സ്വത്ത് തർക്കത്തെ തുടർന്ന് ദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തി. ബ്യൂഹി ഗ്രാമവാസികളായ അശോക് (60), ഗീത (50) എന്നിവരാണ് കൊല്ലപ്പെട്ടത്. അശോകിന്‍റെ കുടുംബം സ്ഥലത്തെത്തിയപ്പോൾ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 5ന് ഉത്തർപ്രദേശിലെ സാമ്പത്തിക തർക്കത്തെ തുടർന്ന് 21കാരനെ സുഹൃത്ത് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
സ്വത്ത് തർക്കം; മഥുരയിൽ ദമ്പതികളെ കൊലപ്പെടുത്തി - 2 people shot dead over property dispute
സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.