ജോദ്‌പൂർ: സംസ്ഥാനത്തിലെ ശ്രീ ഗംഗനഗർ ജില്ലയിലെ ഖയാലിവാല ഔട്ട്പോസ്റ്റിൽ ബിഎസ്എഫ് നടത്തിയ ഓപ്പറേഷനിൽ രണ്ട് പാകിസ്ഥാൻ കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു. പിസ്റ്റളുകൾ, മാഗസിനുകൾ, റൗണ്ട്സ്, നൈറ്റ് വിഷൻ ഉപകരണം, പാകിസ്ഥാൻ കറൻസി, തിരിച്ചറിയൽ കാർഡ് എന്നിവ കണ്ടെടുത്തെന്നും ബിഎസ്എഫ് ഇൻസ്‌പെക്‌ടർ ജനറൽ അമിത് ലോദ പറഞ്ഞു.
പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്ത് നടക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരത്തെ തുടർന്നാണ് ബി.എസ്.എഫ് ഓപ്പറേഷന് പദ്ധതിയിട്ടത്. എട്ട് കിലോഗ്രാം മയക്കുമരുന്ന്, 13,000 പാകിസ്ഥാൻ കറൻസി, ഷബാസ് അലിയുടെ തിരിച്ചറിയൽ കാർഡ് എന്നിവയും ഇരുവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.