ഷില്ലോങ്: മേഘാലയയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് പേർക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ മേഘാലയയിൽ രോഗം ബാധിച്ചവർ 33 ആയെന്ന് മുഖ്യമന്ത്രി കോൻറാഡ് കെ. സംഗമ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് 19 സജീവ കേസുകളാണ് ഉള്ളത്. 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാൾ വൈറസ് ബാധിച്ച് മരിച്ചു.