ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. ചെന്നൈ നിന്നുള്ള 60 വയസുകാരനും തെക്കൻ തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിയായ 71 കാരനുമാണ് മരിച്ചത്. ചെന്നൈ സ്വദേശിയെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ ഇന്ന് രാവിലെയാണ് മരിച്ചത്. മറ്റൊരാളായ 71 കാരൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. ഇയാളുടെ ടെസ്റ്റ് റിസൾട്ട് ഇന്നാണ് ലഭ്യമായത്. കഴിഞ്ഞ മാസം മരിച്ച 51 കാരനാണ് സംസ്ഥാനത്ത് മരിച്ച ആദ്യ കൊവിഡ് രോഗി.
തമിഴ്നാട്ടിൽ വീണ്ടും കൊവിഡ് മരണം - കൊവിഡ് മരണം
കഴിഞ്ഞ മാസം മരിച്ച 51 കാരനാണ് സംസ്ഥാനത്ത് മരിച്ച ആദ്യ കൊവിഡ് രോഗി.
കൊവിഡ് മരണം