ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ട്രാൽ, അവന്തിപോറ എന്നിവിടങ്ങളിൽ നിന്നുള്ള അൻസാർ ഗസ്വത്ത് യു എൽ ഹിന്ദ് (എയുജി), ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) എന്നിവരുമായി ബദ്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന രണ്ട് പേരെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു.
നിരോധിത സംഘടനകളുടെ തീവ്രവാദികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിനൊപ്പം അഭയം, പിന്തുണ, സൈന്യവിന്യാസശാസ്ത്രവുമായി ബന്ധപെട്ട വിവരങ്ങൾ എന്നിവ ഇവര്‍ കൈമാറിയിരുന്നതായി കണ്ടെത്തി. ട്രാലിൽ നിന്നുള്ള സയാർ അഹ്മദ് ഷാ, അവന്തിപോറയിൽ നിന്നുള്ള തൻസീം എന്ന തൻവീർ അഹ്മദ് ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്കെതിരായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ട്രാലിലെയും അവന്തിപോറയിലെയും പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.