ജയ്പൂർ: ജോധ്പൂരിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജെതാരം മേഘ്വാൾ, ഹീരാം മേഘ്വാൾ എന്നിവരാണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന കുട്ടികൾ ഉടൻ തന്നെ വീട്ടുകാരെ വിവരം അറിയച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ പ്രതികൾ സമീപത്തെ വീട്ടിലെത്തിച്ച് ഉപദ്രവിക്കുന്നത് കണ്ടു. വീട്ടുകാരെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഐപിസി, പോക്സോ നിയമത്തിലെ 363, 366 (എ), 342, 354 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമം; രണ്ട് പേർ പിടിയിൽ - ഐപിസി, പോക്സോ നിയമം
സംഭവ സമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഐപിസി, പോക്സോ നിയമത്തിലെ 363, 366 (എ), 342, 354 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.