ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിയുള്‍പ്പടെ ലക്‌നൗവിലെ അമ്പത് കെട്ടിടങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ സഹോദരങ്ങള്‍ അറസ്‌റ്റില്‍. ഗോണ്ട ജില്ലയിലെ ചാപ്പിയ സ്വദേശികളായ സ്വദേഷ്, മനീഷ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് ഇവര്‍ ഭീഷണി മുഴക്കിയത്. പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ലേക്ക് അമ്പത് കെട്ടിടങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശമയക്കുകയായിരുന്നു. സ്വദേഷ് ആണ് സന്ദേശമയച്ചത്. തെളിവ് നശിപ്പിച്ചതിനാണ് സഹോദരൻ മനീഷിനെയും അറസ്‌റ്റ് ചെയ്‌തത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സന്ദേശം അയച്ച ഫോണും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി ആക്‌ട് പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി രാജ് കുമാര്‍ നയ്യാര്‍ അറിയിച്ചു.
യു.പിയിലെ പ്രധാന കെട്ടിടങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി; സഹോദരങ്ങള്‍ അറസ്‌റ്റില്‍
ഗോണ്ട ജില്ലയിലെ ചാപ്പിയ സ്വദേശികളായ സ്വദേഷ്, മനീഷ് എന്നിവരാണ് അറസ്റ്റിലായത്.