ന്യൂഡല്‍ഹി: തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി പൊലീസിലെ രണ്ട് അംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തബ് ലീഗ് തലവന്‍ മൗലാന സാദിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അദ്ദേഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് മാധ്യമങ്ങള്‍ക്ക് വിവരം കൈമാറിയത്. മൂന്ന് ദിവസം മുന്‍പാണ് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. കൂടാതെ നിരവധി പൊലീസുകാരെ ഹോം ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.