ഭോപ്പാൽ: ലോക് ഡൗൺ എൻഫോഴ്‌സ്‌മെന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ ആക്രമണം. ഇസ്ലാം നഗർ പ്രദേശത്ത് പൊലീസുകാരെ കത്തി, ലാത്തി, കല്ല് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോൺസ്റ്റബിൾമാരായ ലക്ഷ്മൺ യാദവ്, സതീഷ് കുമാർ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തലയ്യ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഡി.പി സിംഗ് പറഞ്ഞു.
സംഘത്തിലുണ്ടായിരുന്ന ഷാഹിദ് കബൂതർ(35), മൊഹ്സിൻ കച്ചോരി(26) എന്നിവർ ചേർന്നാണ് പൊലീസുകാരെ കത്തി കൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ 19 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ലോക് ഡൗൺ സമയത്ത് 24 മണിക്കൂറും ജോലി ചെയ്യുന്ന പൊലീസുകാർക്കെതിരെയുള്ള ആക്രമണങ്ങൾ അനുവദിക്കില്ലെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം പ്രതികൾക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.