ശ്രീനഗര്‍: കശ്‌മീരില്‍ തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ച രണ്ട് പേര്‍ക്കെതിരെ കേസ്. ഉദ്ദംപൂര്‍ ജില്ലയിലെ രാംനഗര്‍ സ്വദേശികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ക്വാറന്‍റയിനില്‍ പ്രവേശിക്കാതിരിക്കാനാണ് ഇവര്‍ സന്ദര്‍ശന വിവരം മറച്ചുവെച്ചതെന്ന് പൊലീസ് പറയുന്നു.
നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ഇവര്‍ ഉത്തര്‍പ്രദേശും മീററ്റും സന്ദര്‍ശിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തതിന് ശേഷം ഇവരെ നിരീക്ഷണത്തിലാക്കിയതായി പൊലീസ് പറഞ്ഞു. ക്വാറന്‍റയിന്‍ കാലാവധി കഴിഞ്ഞതിന് ശേഷം ഇവര്‍ക്കെതിരെ നടപടിയെടുക്കും.