ഹൈദരാബാദ്: തെലങ്കാനയിൽ 199 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച്ച മാത്രം അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ മരണനിരക്ക് 82 ആയി. ഞായറാഴ്ച്ച രോഗം ബാധിച്ചവരിൽ മൂന്ന് പേർ അതിഥി തൊഴിലാളികളാണ്.
സംസ്ഥാനത്ത് ഇതുവരെ 2,699 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1428 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 1,188 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.