ദിസ്‌പൂര്‍: 198 പുതിയ കൊവിഡ് -19 കേസുകൾ അസമിൽ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,586 ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതിൽ 2,170 സജീവ കേസുകളുണ്ട്. ഇതുവരെ 3,404 രോഗികളെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും വൈറസ് ബാധിച്ച് ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,413 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിലെ മൊത്തം രോഗ ബാധിതരുടെ എണ്ണം 4,10,461 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.