കൊഹിമ : നാഗാലാൻഡിൽ പുതുതായി 19 കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 434 ആയതായി ആരോഗ്യമന്ത്രി എസ് പങ്‌നു ഫോം പറഞ്ഞു. നിലവിൽ 270 പേർ ചികിത്സയിലാണ്. 164 പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,459 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒറ്റദിവത്തിൽ 380 പേരാണ് രോഗം ബാധിച്ച് മരിച്ചത് . ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 5,48,318 ആണ്. നിലവിൽ 2,10,120 പേർ ചികിത്സയിലാണ്. 3,21,723 പേർ രോഗമുക്തി നേടി. ഇതുവരെയുള്ള മരണസംഖ്യ 16,475 ആണ്.