ചണ്ഡീഗഡ്: പഞ്ചാബില്‍ കഴിഞ്ഞ 12 ദിവത്തിനിടെ കൊവിഡ് വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ അധിക കൊവിഡ് ബാധിത പ്രദേശങ്ങളായ അമൃസ്‌തര്‍, ലുധിയാന, ജലന്തര്‍ എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ അമൃത്സറില്‍206 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജലന്തറില്‍ 246 കേസുകളുണ്ടായിരുന്നത് 312 ആയി. ലുധിയാനയില്‍ 197 കേസുകളില്‍ നിന്നും 307 കേസുകളായി. പത്താന്‍കോട്ടില്‍ 60 കേസുകളില്‍ നിന്നും 132 കേസുകളായി.
ജൂണ്‍ ഒന്ന് മുതലുള്ള കണക്ക് പ്രകാരം 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇതുവരെ 63 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 2,986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 641 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.