അബുജ: നൈജീരയ്ക്ക് സമീപം കടല്‍കൊള്ളക്കാർ തട്ടിയെടുത്ത കപ്പലില്‍ 18 ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. നൈജീരിയയിലെ ബോണി ഓഫ്‌ഷോർ ടെർമിനലിൽ നിന്ന് 66 നോട്ടിക്കൽ മൈൽ തെക്ക് ആംഗ്ലോ-ഈസ്റ്റേൺ നിയന്ത്രിത നേവ് കോൺസ്റ്റെലേഷന് നേരെയാണ് ആക്രമണം നടന്നത്.
കപ്പലിലെ 19 ജീവനക്കാരില്‍ 18 പേർ ഇന്ത്യക്കാരും ഒരാൾ തുർക്കി പൗരനുമാണ്. 2010ൽ നിർമിച്ച ടാങ്കർ നാവിയോസ് മാരിടൈം അക്വിസിഷന്‍റെ ഉടമസ്ഥതയിലുള്ളതാണ്. പിടിയിലായവരെ മോചിപ്പിക്കാനുള്ള എല്ലാ നടപടികളും തുടങ്ങി കഴിഞ്ഞതായി കപ്പലിന്‍റെ മാനേജർ അറിയിച്ചു. ഇത് സംബന്ധിച്ച് ഉന്നത അധികാരികളോട് ഉൾപ്പെടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലിലിലെ ജീവനക്കാരായ 19 പേരുടെയും മോചനം ഉറപ്പാക്കുമെന്നും മാനേജർ അറിയിച്ചു.
കടല്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച ആർക്സ് മാരിടൈം പ്രകാരം ചൊവ്വാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് കപ്പലിന് സുരക്ഷ അകമ്പടി ഇല്ലാതിരുന്നത് തിരിച്ചടിയായെന്ന് സുരക്ഷാ ഉപദേഷ്ടാക്കൾ പറയുന്നു.
സൊമാലിയ തീരത്തെ കടല്‍ കൊള്ളക്കാരുടെ ആക്രമണങ്ങൾ ഉൾപ്പെടെ അറിയിക്കാൻ കിഴക്കൻ ആഫ്രിക്കൻ തീരത്ത് ഇന്ത്യൻ നാവിക സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും പടിഞ്ഞാറൻ തീരത്ത് നാവിക സാന്നിധ്യം ദുർബലമാണ്. അത്യാധുനിക ആയുധകൾ ഉൾപ്പെടെയുള്ള കടല്‍ കൊള്ളക്കാരുടെ പ്രധാന ലക്ഷ്യം എണ്ണ ചരക്കാണ്.
നൈജീരിയയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന കപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തു
കപ്പലിലെ 19 ജീവനക്കാരില്‍ 18 പേർ ഇന്ത്യക്കാരും ഒരാൾ തുർക്കി പൗരനുമാണ്
അബുജ: നൈജീരയ്ക്ക് സമീപം കടല്‍കൊള്ളക്കാർ തട്ടിയെടുത്ത കപ്പലില്‍ 18 ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. നൈജീരിയയിലെ ബോണി ഓഫ്‌ഷോർ ടെർമിനലിൽ നിന്ന് 66 നോട്ടിക്കൽ മൈൽ തെക്ക് ആംഗ്ലോ-ഈസ്റ്റേൺ നിയന്ത്രിത നേവ് കോൺസ്റ്റെലേഷന് നേരെയാണ് ആക്രമണം നടന്നത്.
കപ്പലിലെ 19 ജീവനക്കാരില്‍ 18 പേർ ഇന്ത്യക്കാരും ഒരാൾ തുർക്കി പൗരനുമാണ്. 2010ൽ നിർമിച്ച ടാങ്കർ നാവിയോസ് മാരിടൈം അക്വിസിഷന്‍റെ ഉടമസ്ഥതയിലുള്ളതാണ്. പിടിയിലായവരെ മോചിപ്പിക്കാനുള്ള എല്ലാ നടപടികളും തുടങ്ങി കഴിഞ്ഞതായി കപ്പലിന്‍റെ മാനേജർ അറിയിച്ചു. ഇത് സംബന്ധിച്ച് ഉന്നത അധികാരികളോട് ഉൾപ്പെടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലിലിലെ ജീവനക്കാരായ 19 പേരുടെയും മോചനം ഉറപ്പാക്കുമെന്നും മാനേജർ അറിയിച്ചു.
കടല്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച ആർക്സ് മാരിടൈം പ്രകാരം ചൊവ്വാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് കപ്പലിന് സുരക്ഷ അകമ്പടി ഇല്ലാതിരുന്നത് തിരിച്ചടിയായെന്ന് സുരക്ഷാ ഉപദേഷ്ടാക്കൾ പറയുന്നു.
സൊമാലിയ തീരത്തെ കടല്‍ കൊള്ളക്കാരുടെ ആക്രമണങ്ങൾ ഉൾപ്പെടെ അറിയിക്കാൻ കിഴക്കൻ ആഫ്രിക്കൻ തീരത്ത് ഇന്ത്യൻ നാവിക സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും പടിഞ്ഞാറൻ തീരത്ത് നാവിക സാന്നിധ്യം ദുർബലമാണ്. അത്യാധുനിക ആയുധകൾ ഉൾപ്പെടെയുള്ള കടല്‍ കൊള്ളക്കാരുടെ പ്രധാന ലക്ഷ്യം എണ്ണ ചരക്കാണ്.
https://www.etvbharat.com/english/national/international/asia-pacific/18-indian-crew-men-kidnapped-in-high-seas-off-west-africa/na20191204224241459
Conclusion: