ETV Bharat / bharat

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1429 പേര്‍ക്ക് - ഇന്ത്യയിൽ കൊവിഡ്

കഴിഞ്ഞ ഒരു ദിവസം മരിച്ചത് 57 പേര്‍. ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 775 പേര്‍

1,752 corona case  Coronavirus in India  Health Ministry  COVID-19 cases  Lav Agarwal  Health Ministry  Dr Harsh Vardhan  കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ  മധ്യപ്രദേശ്  ഉത്തർപ്രദേശ്  ഗുജറാത്ത്  മഹാരാഷ്‌ട്ര  കൊവിഡ്  കൊറോണ ഇന്ത്യ പുതിയ വാർത്ത  ലാവ് അഗർവാൾ  ഇന്ത്യയിൽ കൊവിഡ്  covid latest news
ഇന്ത്യയിൽ കൊവിഡ്
author img

By

Published : Apr 25, 2020, 10:35 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,429 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ 24,506 രോഗബാധിതരാണ് രാജ്യത്തുള്ളതെന്നും ഇതിൽ, 5063 പേർക്ക് കൊവിഡ് ഭേദമായതായും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. ഇന്ത്യയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 18,668 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ഇന്ത്യയിലെ ആകെ മരണ സംഖ്യ 775 ആയി ഉയർന്നു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്‌ട്രയിലാണ് കൊവിഡ് വലിയ വിനാശം വിതക്കുന്നത്. സംസ്ഥാനത്തെ 6,817 കേസുകളിൽ 840 പേർ സുഖം പ്രാപിക്കുകയും 301 പേർ ഇതുവരെ മരിക്കുകയും ചെയ്‌തിട്ടുണ്ട്. 2,815 രോഗബാധിതരുള്ള ഗുജറാത്തിലാകട്ടെ 127 ആളുകളാണ് ഇതുവരെ മരിച്ചത്. 265 പേർക്ക് കൊവിഡ് ഭേദമായിട്ടുമുണ്ട്. രാജ്യതലസ്ഥാനത്ത് 2,514 കേസുകളുണ്ട്. 857 പേർ രോഗമുക്തി നേടിയെങ്കിലും ഡൽഹിയിൽ 53 പേരുടെ ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,755 ആയി. 866 പേർ രോഗം ഭേദമായവരുടെയും 22 പേർ വൈറസ് ബാധയിൽ മരിച്ചവരുടെയും കണക്കിൽപെടുന്നു. 27 പേരുടെ മരണവും 230 രോഗമുക്തിതരും ഉൾപ്പടെ 2,304 കേസുകളാണ് രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,852 ആണ്. ഇതിൽ 210 രോഗികൾ സുഖം പ്രാപിച്ചു. 92 പേർക്ക് ജീവൻ നഷ്‌ടമായി. ഉത്തർപ്രദേശിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 1,621 ആയി. 247 രോഗമുക്തി നേടിയവരും മരിച്ച 25 പേരും ഇതിൽ ഉൾപ്പെടുന്നു. കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 450 ആണ്.

രാജ്യത്ത് പ്രതിദിനം രോഗം ഭേദമാകുന്നവരുടെ എണ്ണം 20.57 ശതമാനമായെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ഇന്ത്യയിലെ 15 ജില്ലകളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. രാജ്യത്തെ 80 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും അഗർവാൾ പറഞ്ഞു. അധികൃതരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഭാഗമായി വൈറസ് വ്യാപന ശൃംഖല തകർക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗ്രീന്‍ സോണ്‍ ജില്ലകളില്‍ പുതിയ രോഗബാധിതർ ഉണ്ടായിട്ടില്ലെന്നും പുതുതായി കൂടുതൽ ജില്ലകള്‍ ഗ്രീന്‍ സോണിലേയ്ക്ക് വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രിമാർ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിമാർ, ആരോഗ്യ സെക്രട്ടറിമാർ എന്നിവർ ഉൾപ്പെട്ട ചർച്ചയിൽ ഏറ്റവുമധികം അല്ലെങ്കിൽ വേഗത്തിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലും കൂടുതൽ മരണം നടക്കുന്ന ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, രോഗമുക്തി നേടിയവരുടെ രക്തസാമ്പിളുകൾ ശേഖരിക്കാനായി റെഡ് ക്രോസ് സൊസൈറ്റിയുടെ സഹകരണം വേണമെന്നും വീഡിയോ കോൺഫെറൻസിൽ ആരോഗ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.