ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 1,717 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തെലങ്കാനയിലെ ആകെ കൊവിഡ് രോഗികൾ 2,12,063 ആയി. 24 മണിക്കൂറിൽ അഞ്ച് കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം 2,103 പേർ രോഗമുക്തി നേടി. ഇതുവരെ 1,85,128 പേരാണ് കൊവിഡ് മുക്തരായത്. സംസ്ഥാനത്ത് ഇതുവരെ 1,222 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് 25,713 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതിൽ 21,209 പേർ ഹോം ഐസൊലേഷനിലാണ്. ജിഎച്ച്എംസി പ്രദേശത്ത് 276 പേർക്കും രംഗറെഡ്ഡിയിൽ 132 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്..