ETV Bharat / bharat

തീപ്പെട്ടി നല്‍കാന്‍ വിസമ്മതിച്ചു; യുവാവ് യുവതിക്ക് നേരെ വെടിവെച്ചു - യുവതിയെ വെടിവച്ചു

കൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ യുവതിയെ കൃഷ്ണഗിരി സർക്കാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

17 year old youth shot a lady for a match box issue  match box issue  Krishnagiri district  murder attempt  തീപ്പെട്ടി നല്‍കാന്‍ വിസമ്മതിച്ചു; യുവാവ് യുവതിക്ക് നേരെ വെടിവെച്ചു  തീപ്പെട്ടി  17 വയസ്സുകാരന്‍  യുവതിയെ വെടിവച്ചു  കൃഷ്ണഗിരി ജില്ല
തീപ്പെട്ടി നല്‍കാന്‍ വിസമ്മതിച്ചു; യുവാവ് യുവതിക്ക് നേരെ വെടിവെച്ചു
author img

By

Published : Sep 23, 2020, 6:07 PM IST

തമിഴ്നാട്: തീപ്പെട്ടി നല്‍കാത്തതിനെത്തുടര്‍ന്ന് 17 വയസ്സുകാരന്‍ യുവതിയെ വെടിവച്ചു. കൃഷ്ണഗിരി ജില്ലയിലെ പന്നന്തോപു പ്രദേശത്താണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ യുവാവ് 22 വയസ്സുകാരിയായ പെച്ചിയമ്മലിനോട് ബീഡി വലിക്കാനായി തീപ്പെട്ടി ആവശ്യപ്പെടുകയായിരുന്നു. തീപ്പെട്ടി നല്‍കാന്‍ പെച്ചിയമ്മല്‍ വിസമ്മതിച്ചതോടെ യുവാവ് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും തിരികെ ഒരു തോക്കുമായി എത്തുകയുമായിരുന്നു. തുടര്‍ന്ന് അയാള്‍ പെച്ചിയമ്മലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ യുവതിയെ കൃഷ്ണഗിരി സർക്കാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പെച്ചിയമ്മലിന്‍റെ ഭർത്താവ് മേച്ചേരി യുവാവിനെതിരെ പൊലീസില്‍ പരാതി നൽകി. കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.