മുംബൈ: തബ്‌ലീഗി മതസമ്മേളനത്തില്‍ പങ്കെടുത്ത 156 വിദേശികള്‍ മഹാരാഷ്ട്രയില്‍ പിടിയില്‍. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 188, 269, 270 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് വ്യക്തമാക്കി. പിടിയിലായ വിദേശികള്‍ ഘാനാ, മലേഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു.
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ഇവര്‍ മത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നെന്നും മന്ത്രി പറഞ്ഞു. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗി മതസമ്മേളനം രാജ്യത്ത് കൊവിഡ് ബാധിതരുടെ വര്‍ധനക്ക് കാരണമായതിനെ തുടര്‍ന്നാണ് നടപടി.