ചണ്ഡീഗഢ്: ഹരിയാനയില്‍ ഗോതമ്പിനായി ഈ വര്‍ഷം 15000 ഏക്കര്‍ അധിക ഭൂമിയെന്ന് സഹകരണവകുപ്പ് മന്ത്രി ഡോ ബന്‍വാരി ലാല്‍. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സംസ്ഥാനത്തെ സഹകരണ പഞ്ചസാര മില്ലുകളില്‍ 25 ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പല്‍വാറിലെയും പാനിപ്പട്ടിലെയും സഹകരണ പഞ്ചസാര മില്ലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ മറ്റ് പഞ്ചസാര മില്ലുകളും നേരത്തെ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ആയതിനാല്‍ കരിമ്പ് കൃഷി ചെയ്‌ത ഭൂമിയില്‍ ഗോതമ്പ് വിതക്കാന്‍ സാധിക്കുമെന്നും ഡോ ബന്‍വാരി ലാല്‍ വ്യക്തമാക്കി. ഹരിയാനയിലെ പഞ്ചസാര മില്ലുകള്‍ക്ക് പ്രതിദിനം 28,560 ടണ്‍ ക്രഷിംഗ് കപ്പാസിറ്റിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.