ചണ്ഡിഗഡ്: പഞ്ചാബിലെ ഹോഷിയാർപൂരിൽ ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുന്ന 15 വയസുകാരിയെ യുവാവ് ബലാത്സംഗം ചെയ്തുവെന്ന് പരാതി.ഒക്ടോബർ 24 ന് മനൻ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അരുൺ കുമാർ എന്ന പ്രതിയെ അറസ്‌റ്റ് ചെയ്തതായി സർദാർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നീലം കുമാരി പറഞ്ഞു.
പെൺകുട്ടി ലേബർ ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. സമീപത്ത് താമസിച്ചിരുന്ന പ്രതി. വീട്ടിൽ തനിച്ചായിരിക്കെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ വായിൽ ചവിട്ടുകയും അളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. നിലവിളി കേട്ട് പെൺകുട്ടിടെ അമ്മ എത്തിയപ്പോ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.പ്രതിയും പെൺകുട്ടിയുടെ കുടുംബവും ഇതര സംസ്ഥാന തൊഴിലാളികളാണ്.