ഹൈദരാബാദ്: തെലങ്കാനയിൽ വ്യാഴാഴ്ച 15 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,122 ആയി. വ്യാഴാഴ്ച കൊവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 29 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കൊവിഡ് -19 ബുള്ളറ്റിൻ അറിയിച്ചു.
45 ഓളം പേരാണ് വ്യാഴാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ആകെ 693 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 400 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.പുതിയ 15 കേസുകളിൽ 12 എണ്ണം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പ്രദേശത്ത് നിന്നാണ് റിപ്പോർട്ട് ചെയ്തത്. മറ്റ് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തത് അതിഥി തൊഴിലാളികളിലാണ് .