ETV Bharat / bharat

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ആറ് പേർ പിടിയിൽ - madhyapradesh dewas

ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ രാജസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയി. ജയ്‌പൂരിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്

മധ്യപ്രദേശ് കൂട്ടബലാത്സംഗം  പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി  ആറ് പേർ പിടിയിൽ  ദേവസ് മധ്യപ്രദേശ്  13-year-old girl kidnapped  gangraped madhyapradesh  madhyapradesh dewas  crime news
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ആറ് പേർ പിടിയിൽ
author img

By

Published : Jun 22, 2020, 9:27 AM IST

ഭോപ്പാൽ: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ദേവസിലാണ് സംഭവം നടന്നത്. ഇരയായ കുട്ടിയുടെ പെൺസുഹൃത്തും, പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളും ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ രാജസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയി. ജയ്‌പൂരിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഈ മാസം 16ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ബന്ധുവിന്‍റെ വീട്ടിലായിരുന്ന പെൺകുട്ടിയെ സ്‌കൂളിൽ പോകുന്ന വഴിക്കാണ് കാണാതായതെന്ന് പരാതിയിൽ പറയുന്നു.

ഈ മാസം 15നാണ് പെൺകുട്ടിയെ കാണാതായത്. അറസ്റ്റിലായ പെൺകുട്ടിയാണ് തട്ടിക്കൊണ്ടുപോകലിന് മറ്റ് പ്രതികളെ സഹായിച്ചത്. പ്രതിയായ പെൺസുഹൃത്ത് കുട്ടിയെ സ്‌കൂട്ടറിൽ ഹോട്ടലിൽ എത്തിച്ചു. രോഹിത് ഖാത്തിക് (23), അജയ് ഖാത്തിക് (20), വിശാൽ ഗോസ്വാമി, അമാൻ ഖതിക് (18), നെതാഷ് തിവാരി (19) എന്നിവർ കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. ശേഷം രാജസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയി. ജയ്‌പൂർ ക്രൈംബ്രാഞ്ച് പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളോടൊപ്പം ഹോട്ടലിലെ രണ്ട് ജീവനക്കാരെയും ഹോട്ടൽ മാനേജരായ ലോകേഷ്‌ ലാൽ (35) എന്നയാളെയും അറസ്റ്റ് ചെയ്‌തു. മറ്റ് പ്രതികളായ രോഹിത്, അജയ്, വിശാൽ എന്നിവർ ഒളിവിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.