ഗാന്ധിനഗര്‍: ഗുജറാത്തിലെ ദാഹോദ് ജില്ലാ സബ് ജയിലില്‍ നിന്നും 13 തടവുകാർ രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ജയില്‍ മുറിയുടെ പൂട്ട് തകര്‍ത്താണ് ഇവര്‍ രക്ഷപ്പെട്ടത്. പീഡനം, കൊലപാതകം തുടങ്ങിയ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് രക്ഷപ്പെട്ടത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ഹിതേഷ് ജോയ്‌സര്‍ വ്യക്തമാക്കി. 80 തടവുപുള്ളികളാണ് ജയിലില്‍ ഉണ്ടായിരുന്നത്. ഒന്നാം ബാരക്കിലെ മൂന്ന്, നാല് മുറികളിലെ തടവുപുള്ളികളാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ജയിലിലെ നാല് സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി ജയില്‍ സൂപ്രണ്ട് പൂനംചന്ദ് റാണ പറഞ്ഞു.
ഗുജറാത്തില്‍ 13 പേർ ജയില്‍ ചാടി - ഗുജറാത്തിലെ സബ് ജയിലില്‍ നിന്നും 13 തടവുപുള്ളികള്‍ രക്ഷപ്പെട്ടു
വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് തടവുകാർ ജയില്‍ ചാടിയത്.
![ഗുജറാത്തില്‍ 13 പേർ ജയില്‍ ചാടി prisoners escaped from jail jail in Gujarat Dahod news ഗുജറാത്തിലെ സബ് ജയിലില്‍ നിന്നും 13 തടവുപുള്ളികള്‍ രക്ഷപ്പെട്ടു ഗുജറാത്തിലെ സബ് ജയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7015151-892-7015151-1588325574651.jpg?imwidth=3840)