ETV Bharat / bharat

ആന്ധ്രപ്രദേശിൽ സാനിറ്റൈസർ കുടിച്ച് 13 മരണം

പ്രകാശം ജില്ലയിൽ കുരിചേട് പ്രദേശത്ത് പത്ത് പേരും പാമുരു പ്രദേശത്ത് മൂന്ന് പേരുമാണ് സാനിറ്റൈസർ കുടിച്ച് മരിച്ചത്.

13 people died after drinking sanitizer  Andra pradesh  amaravati  sanitiser  lack of drinks  alcohol  lack of alcohol  wine shop  ആന്ധ്രാ പ്രദേശ്  കൊവിഡ്  കൊറോണ വൈറസ്  അമരാവതി  സാനിറ്റൈസർ  അമരാവതി
ആന്ധ്രപ്രദേശിൽ സാനിറ്റൈസർ കുടിച്ച് മരണം 13 ആയി
author img

By

Published : Jul 31, 2020, 8:15 PM IST

അമരാവതി: ആന്ധ്രാ പ്രദേശിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. പ്രകാശം ജില്ലയിൽ കുരിചേട് സ്വദേശികളായ 10 പേരും പാമുരു സ്വദേശികളായ മൂന്ന് പേരുമാണ് മരിച്ചത്. 20ഓളം ആളുകൾ 10 ദിവസമായി മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാനത്തെ കൊവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് വിവിധ പ്രദേശങ്ങൾ കണ്ടെയ്‌ൻ‌മെന്‍റ് സോണുകൾ ആക്കുകയും മദ്യഷോപ്പുകൾ അടക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ലഹരിക്കായി ആളുകൾ സാനിറ്റൈസർ കുടിക്കുകയായിരുന്നു. യാചകരായ രാജറെഡ്ഡിയുടെയും കൊണഗിരി രാമനയ്യയുടെയും മരണത്തോടെയാണ് മരണകാരണം സാനിറ്റൈസർ ആണെന്ന് പുറം ലോകം അറിഞ്ഞത്.

ഗുണ്ടക രാമിറെഡ്ഡി, കഡിയം രാമനയ്യ, ഭോഗ്യമ തിരുപ്പതായ, അനിഗൊഡ ശ്രീനു ബാബു, ഗുണ്ടക രമീർറെഡ്ഡി, റിക്ഷാ തൊഴിലാളികളായ ചാൾസ്, അഗസ്റ്റിൻ എന്നിവരാണ് സാനിറ്റൈസർ കുടിച്ച് കുരിചേട് പ്രദേശത്ത് മരിച്ചത്. പാമുരു പ്രദേശത്ത് ഷെയ്‌ഖ് ഖാദർ, മല്ലികാർജ്ജുൻ, രോഷയ്യ എന്നിവരാണ് മരിച്ചത്.

അതേ സമയം സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് എസ്‌പി സിദ്ധാർഥ് കൗശൽ പറഞ്ഞു. മരിച്ചവർ 10 ദിവസമായി സാനിറ്റൈസർ കുടിച്ചിരുന്നതായി മരിച്ചവരുടെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയെന്നും സമീപത്ത് വിൽക്കപ്പെടുന്ന സാനിറ്റൈസർ പരിശോധനയ്ക്ക് അയക്കുമെന്നും എസ്‌പി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.