ലക്‌നൗ: ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. ചൊവ്വാഴ്ചയുണ്ടായ ഇടിമിന്നലിൽ ഗാസിപ്പൂർ സ്വദേശികളായ നാല് പേരും കൗശമ്പിയിൽ നിന്നുള്ള മൂന്ന് പേരും കുശിനഗറിലും ചിത്രകൂട്ടിലും നിന്നുള്ള രണ്ട് പേർ വീതവും ജൗൻപൂരി, ചന്ദൗലിയിൽ നിന്നും ഒരാൾ വീതവുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ ധനസഹായം നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകി.
സംസ്ഥാനത്ത് ലഖിംപൂർ ഖേരി, സീതാപൂർ, ആസാംഗഡ് ഉൾപ്പെടെ 28 സംസ്ഥാനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജൂൺ മാസത്തിൽ ഉണ്ടായ ഇടിമിന്നലിൽ 24 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.