റാഞ്ചി: ജാർഖണ്ഡിൽ 13 പേര്‍ കൊവിഡ് രോഗമുക്തരായതായി സംസ്ഥാന ആരോഗ്യ വകുപ്പ്. റാഞ്ചി (6), ബൊക്കാറോ (4), ഹസാരിബാഗ് (2), സിംദേഗ (2) എന്നിവടങ്ങളിലുള്ളവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഈ ആഴ്‌ച 18 ശതമാനം ആളുകളാണ് ജാര്‍ഖണ്ഡില്‍ രോഗമുക്തരായത്.
സംസ്ഥാനത്ത് 67 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. 51 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,990 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 26,496 ആയി.