ലക്നൗ: 11 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കടക്കം 13 കൊവിഡ് രോഗികൾക്ക് രോഗം ഭേദമായി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ 13 പേർക്കാണ് രണ്ടാം കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയത്. എന്നാൽ ഇവരെ കുറച്ച് ദിവസം കൂടി ക്വാറന്‍റൈൻ വാർഡിൽ തുടരുമെന്ന് ഷാംലി ജില്ലാ മജിസ്‌ട്രേറ്റ് ജസ്‌ജിദ് കൗർ പറഞ്ഞു. അതേ സമയം 17 പേരുടെ പരിശോധനാഫലമാണ് ഇനി പുറത്ത് വരാനുള്ളത്. ജില്ലയിലെ മൂന്ന് ഹോട്ട്സ്പോട്ടുകളും പൂർണമായി അടച്ചെന്നും അവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജസ്‌ജിദ് കൗർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ 13 പേർക്ക് കൊവിഡ് രോഗം ഭേദമായി - കൊവിഡ്
13 പേരെയും കുറച്ചു ദിവസങ്ങൾക്കൂടി ക്വാറന്‍റൈനിൽ തുടരുമെന്ന് ഷാംലി ജില്ലാ മജിസ്‌ട്രേറ്റ് ജസ്‌ജിദ് കൗർ പറഞ്ഞു.