ചണ്ഡീഗഡ്: ഹരിയാനയിൽ 128 കിലോ കഞ്ചാവും 4,800 കുപ്പി നിരോധിത മയക്കുമരുന്നുകളും പിടികൂടി. നൂഹ് ജില്ലയിലെ ഭജലക ഗ്രാമത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഏഴ് പ്ലാസ്റ്റിക് ബാഗുകളിലായി കഞ്ചാവ് പിടികൂടിയത്. എന്നാൽ പൊലീസെത്തുമ്പോഴേക്കും പ്രതികളെല്ലാം തന്നെ രക്ഷപ്പെടുകയായിരുന്നു. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായും പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
നൂഹിലെ പുൻഹാന റോഡിലെ വാഹനപരിശോധനക്കിടെയായിരുന്നു 4,800 കുപ്പി നിരോധിത മയക്കുമരുന്നുകൾ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.